Sunday, December 23, 2012

അഭിഭാഷകവൃത്തി

പരമാധികാരത്തിന്റെ മേലുള്ള പരമധികാരമാണ് നീയമത്തിന്റെത് 
അതിന്റെ തണലില്‍ വാദങ്ങളും വാക്കുകളുമായി അഭിഭാഷകര്‍ ......
അഴിയുന്ന കുരുക്കുകള്‍ ,
തെളിയുന്ന കേസുകള്‍ 
നീയമ ലോകത്തെ സാധ്യതകളെകുറിച്ച് ...............
.Adv:കാളിശ്വരം രാജ് ..........

   കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് ഒരു വാരിക നടത്തിയ സര്‍വേയുടെ നിഗമനം ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ അഭിഭാഷകവൃത്തിയാണ് എന്നായിരുന്നു
ഈ തൊഴില്‍ ചെയ്യുന്ന പലരും ആയിരുന്നു ദേശിയ പ്രസ്ഥാനത്തിന്റെ മുന്‍ നിരയില്‍ വന്നിരുന്നത് .......
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും അഭിഭാഷകന്‍ ആയിരുന്നു
ഇന്ത്യയില്‍ പത്തു ലക്ഷത്തിനടുത്ത് അഭിഭാഷകര്‍ ഉണ്ട് അതായതു ആയിരം ആളുകള്‍ക്ക് ഒരു അഭിഭാഷകന്‍ എന്ന നിലയിലാണ് ഏകദേശം അനുപാതം
കഴിവും കഠിനാധ്വാനവും അത്മാര്പനവും ഒത്തു ചേരുമ്പോള്‍ ഒരു വിജയിയായ അഭിഭാഷകന്‍ രൂപപെടുന്നത് അത്തരകാര്‍ക്ക് ഈ തൊഴില്‍ മികച്ചതായി അനുഭവപെടും അങ്ങനെയായി കഴിഞ്ഞാല്‍ നേട്ടങ്ങള്‍ ഏറെയാണ്‌ , തൊഴില്‍പരമായ സംതൃപ്തി , സാമ്പത്തിക മെച്ചം , സാമുഹിക സേവനത്തിനുള്ള മാര്‍ഗ്ഗം , ജീവകാരുന്ന്യ പ്രവര്‍ത്തനത്തിനുള്ള സാധ്യത , ജീവിതാനുഭവങ്ങള്‍ ആര്ജിക്കാനുള്ള അവസരങ്ങള്‍ , സാമൂഹിക മാന്യത , അംഗികാരം ......
എങ്ങനെ ഏതു രീതിയില്‍ നോക്കിയാലും വക്കില്‍ പണി മികച്ചത് താന്നെ . രാജ്യത്തു പൊതുവെയും സംസ്ഥാനത്ത് പ്രത്യേകിച്ചും നല്ല അഭിഭഷകരെ ആവശ്യമുണ്ട് എന്നതാണ് വസ്തുത
നീയമ വിദ്യാര്ത്തികളും അഭിഭാഷകരും വായിചിരികേണ്ട ഒരു പുസ്തകമാണ് Glanville Williams ന്റെ "ലേണിംഗ് ദി ലോ" ,മറ്റൊരു ചെറുഗ്രന്ഥം "വാട്ട് എവരി ഗുഡ് ലോയര്‍ ഷുഡ് നോ" എന്നതാണ്
ഈ തൊഴിലിനു വിവിധ മുഖങ്ങളും ഭിന്ന ഭാവങ്ങളും ഉണ്ട് , ക്രോസ് വിസ്താരം നല്‍കുന്ന ആവേശം വാഗ്വാദം( arguments) നല്‍കുന്ന സംതൃപ്തി വേവ്വേറെയാണ് പരേതനായ ക്രിമിനല്‍ അഭിഭാഷകന്‍ കുഞ്ഞിരാമ മേനോന്‍ വൈദ്യ ശാസ്ത്ര വിഷയങ്ങളില്‍പോലും നന്നായി ഗൃഹപാഠം ചെയ്തിരുന്നു . മേനോന്‍ ക്രോസ് വിസ്താരം ചെയ്ത ഒരു മുതിര്‍ന്ന ലേഡി ഗൈനക്കോളജിസ്റ്റു പറഞ്ഞത് ഇങ്ങനെ -"സാക്ഷിക്കൂടില്‍ നിന്നപ്പോള്‍ ഏന്നോട്‌ ചോദ്യങ്ങള്‍ ചോദിച്ചത് മെഡിക്കല്‍ കോളേജില്‍ എന്നെ പഠിപ്പിച്ച പ്രോഫെസരാണെന്നു തോന്നി "
ലിഗല്‍ ഡ്രാഫ് റ്റിംഗ് മുതല്‍ വാഗ്വാദം വരെയുള്ള എല്ലന്റിന്റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ഭാഷയാണ് . അഭിഭാഷകന്റെ ഭാഷ ഒരേ സമയം ലളിതവും സമ്പുഷ്ടവും മനോഹരവും ശക്തവും ഫലപ്രതവും ആയിരിക്കണം നീയമ ഭാഷയിലെ ലാളിത്യമെന്തന്നറിയാന്‍ ടെന്നിംഗ് പ്രഭുവിന്റെ രചനകള്‍ വായിക്കണം . ജസ്ടിസ് കൃഷ്ണയ്യരുടെ ഭാഷ ലളിതമല്ലങ്കിലും സര്‍ഗത്മകമാണ് , ഏതായാലും നീയമജ്ഞാനം പോലെ ഭാഷയും അഭിഭാഷകന്റെ ആയുധമാണ് , ആയതിനാല്‍ നീയമ വിദ്യാര്‍ഥികളും അഭിഭാഷകരും ഭരണഘടനക്കും നീയമത്തിനും പുറമേ സാഹിത്യവും തത്വശാസ്ത്രവും ചരിത്രവും സാമ്പത്തിക ശാസ്ത്രവുമെല്ലാം വായിക്കുന്നവരായിരിക്കണമെന്ന് ഗ്ലാന്‍വിലെ വില്യംസ് സൂചിപ്പിക്കുന്നത് . കോടതിക്കകത്തുനിന്നും പുറത്തുനിന്നും നിരന്തരം പഠിക്കാന്‍ തയ്യാറുള്ള ഒരു വിദ്യാര്‍ഥി മനസാണ് തൊഴിലിന്റെ ചാലകശക്തി പരമാതികാരത്തിന്റെ മേലുള്ള പരമതികാരമാണ് നീയമത്തിന്റെത് എന്ന് പറഞ്ഞത് ലൂയി പാതിനാലാമന്‍ ആകാശത്തിനും അപ്പുറം നീളുന്ന സാദ്ധ്യതകള്‍ അര്‍ഹിക്കുന്നവരെ കാത്തിരിക്കുന്നു.........

No comments:

Post a Comment