Sunday, November 4, 2012

AMHA

മനുഷ്യനായി ജനിച്ചു ജീവിക്കാന്‍ കഴിയുന്നു എന്നത് വലിയ ഭാഗ്യമാണ് ..........

അക്ഷരത്തിന്റെയും അറിവിന്റെയും നീതിബോധം ഉള്‍കൊള്ളുന്ന ഒരു തൊഴില്‍ മേഖലയിലേയ്ക്ക് എത്തിപെടാനുള്ള ഭാഗ്യം കൂടി സിദ്ധിക്കുമ്പോള്‍ അതിന്റെ മഹത്വം വളരെ വലുതാണ്‌ .....

നാം 
ജീവിക്കുന്ന നാട്ടുപ്രകൃതിയേയും ജീവിസാമൂഹത്തെയും കാരുണ്യപൂര്‍വ്വം ഉള്‍കൊള്ളുന്ന വിദ്യാര്‍ത്ഥിക്കു മാത്രമേ ലോ -കോളേജ് വിദ്യാര്‍ത്ഥി ജീവിതത്തിന്റെ അര്‍ത്ഥം ലഭിക്കുകയുള്ളൂ .....

മനുഷ്യജന്മം സമ്പൂര്‍ണമായി ലഭിക്കാത്ത സഹോദരങ്ങുടെകാര്യം ഒന്നു ആലോജികുക........

രണ്ടു കാലില്ലാത്തവര്‍, മുഖവും അവയവങ്ങളെയും വികൃതമായി ജനിക്കുന്നവര്‍ അതിലും എത്ര ഭീകരമാണ് മസ്തിഷ്ക വളര്‍ച്ചയില്ലാതെ ജീവിക്കുന്നവരുടെ അവസ്ഥ........

മനസ്സ് , പ്രതികരണ ക്ഷമമായ പക്വമനസ്സ് ഇല്ലാത്തവരെ സഹായിക്കാന്‍ നാം എത്രപേര്‍ ഒരുക്കമുണ്ട് ? 
എന്നാല്‍ അങ്ങനെയുള്ളവരെ കാരുണ്യപൂര്‍വ്വം സ്വീകരിക്കുന്ന സ്ഥാപനമായ അംഹ എന്ന സ്ഥാപനത്തില്‍, ക്യാമ്പസ്‌ ശാസ്ത്ര സമിതി , ലോ-കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സൗഹൃദ പരിപാടി ഹൃദയസ്പര്‍ശിയായി..... മധുരപലഹാരങ്ങളും,പുതുവസ്ത്രങ്ങളും നല്‍കുകയും അവരുടെ ഒപ്പം കലാപരിപാടി നടത്തിയും പരിപാടി സുന്ദരമാക്കി.........

































No comments:

Post a Comment