Showing posts with label campus poems (കാമ്പസുകവിത ). Show all posts
Showing posts with label campus poems (കാമ്പസുകവിത ). Show all posts

Friday, December 10, 2010

അരുപികള്‍ .........


ദളിതനെന്നോ ആദിവാസിയെന്നോ
മുദ്രകുത്തി
നിന്റ അടുക്കളയില്‍ നിന്നും
അങ്ങാടിപുറത്തുനിന്നും അകറ്റിനിര്ത്തിയോര്‍
രേഖപ്പെടുത്താന്‍  സ്ഥിതി വിവരകണക്കിന്റെ
പിന്‍ബലമില്ലതെ പോയവര്‍
മരിച്ചവര്‍ ജീവിച്ചിരുന്നവരെന്നു
അറിയാനെക്കിലും ചിത്രഗുപ്ത.......................
നീ തന്നേ........... തുണ.............

......................................................................വൈശാക്..................................................................................

Thursday, December 9, 2010

യക്ഷി...............

 പൂര്‍ത്തികരിക്കാത്ത കവിതകള്‍
സ്വപ്നത്തില്‍ വന്നെന്നെ
പലപ്പോഴായി പേടിപ്പെടുത്തികൊണ്ടിരിക്കും
പാതിരയായാല്‍ മാനത്തു നിന്നിറങ്ങTവന്ന്
ചുണ്ണാമ്പുംവെറ്റിലയുംതിരക്കും
എന്നെ തൊട്ടടുത്ത വരികളിലേയ്ക്ക് പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും
പുലരുമ്പോള്‍ കീറിയകുറേ ഏടുകള്‍ മാത്രം അവശേഷിക്കും
എന്നിലെ വാക്കുകള്‍ ഊറ്റിഎടുത്തു എപ്പോഴോ കടന്നുകളഞ്ഞിരിക്കാം .........

                                                                                                 ...........................വൈശാക്................                                                                                                        

Wednesday, December 8, 2010

വാക്കുകള്‍.................

ഞാനൊരിക്കലും കവിതയെഴുതിയിട്ടില്ല.
 വാക്കുകള്‍ കണ്ണിചേര്‍ക്കുക മാത്രമാണ്  ചെയ്തത്
കുമാരനാശാനും , സച്ചിധനധാനും, തീകുനിയും
ഓരോ തവണ  വായിക്കുമ്പോഴും
വാക്കുകളില്‍ കവിതയില്ല,,,,
വൃത്തമില്ല ചന്തമില്ല... വരികളില്ല..........
വായനക്കാരാ .................
ഇനി  നിന്റെ  ഊഴം................................. വൈശാക്

വൈശാക്

കവിതേ
 എന്റെ കരള്‍ പിളര്‍ത്താനുള്ള
ആയുധ വിദ്യ
ഏതു ഗുരുനാഥന്‍ പറഞ്ഞുതന്നു.................