സ്മൃതികളുടെ മഴയിറമ്പില്‍ നനുത്ത നോവുകളുടെ സുഖദമായ ഒരു തൂവല്‍ സ്പര്‍ശവുമായി ക്യാമ്പസ്. കനവുകളുടെ തോരാമഴയില്‍ ഈറനണിഞ്ഞ വാകമരച്ചോടുകള്‍. പ്രണയാതുരമായ ഏതോ ആര്‍ദ്ര സ്വപ്നത്തിന്റെ ആലസ്യത്തില്‍ മയങ്ങി നില്‍ക്കുന്ന പൊന്‍ചെമ്പകം. യൌവനത്തിന്റെ ചടുലമായ പദതാളങ്ങളില്‍ സമരസപ്പെട്ട വഴിത്താരകളിലെ ഒതുക്കുകല്ലുകള്‍. ഇവിടെ വര്‍ണഗരിമയാര്‍ന്ന നൂറായിരം കിനാക്കളുടെ സുവര്‍ണ്ണ പ്രതീക്ഷകളുടെ സ്പന്ദനങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. പിന്നീടു ശേഷിക്കുന്ന നൊമ്പരക്കെട്ടുകള്‍ക്കു മീതെ ആശ്വാസ സ്പര്‍ശമേകാന്‍ കാത്തുവെയ്ക്കുന്ന കരുതല്‍ ധനം പോലെ
No comments:
Post a Comment