Sfi Thrissur DC Member
Thrissur Govt. College Chairman
CPI(M) Branch Secretary
രണഭൂമികളിലെ രക്തം സാക്ഷി
രക്തസാക്ഷി കുടീരം സാക്ഷി
കാലം സാക്ഷി ചരിത്രം സാക്ഷി
രക്തസാക്ഷി യുഗസാക്ഷി
തെരുവില്‍പ്പടരും ചോരയില്‍ നിന്ന്
ഞങ്ങടെ തോമസ് വിളിക്കുന്നു;
കുരുതിത്തറയില്‍പ്പൂമരമായി
ഞങ്ങടെ തോമസ് വിളിക്കുന്നു;
രക്തസാക്ഷിക്കുന്നില്‍ നിന്ന്
ഞങ്ങളെ തോമസ് വിളിക്കുന്നു;
ബലികുടീര വാതില്‍ തുറന്ന്
ഞങ്ങളെ തോമസ് വിളിക്കുന്നു;
ആ വിളി കേള്‍ക്കാന്‍, സമരമുഖങ്ങള്‍
ജീവന്‍ കൊണ്ട് ചുവപ്പിക്കാന്‍
പൊരുതാന്‍, ജീവത്യാഗം ചെയ്യാന്‍
തോമസിന്റെ സഖാക്കള്‍ വരുന്നു
കെ.ആര്‍. തോമസ് മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ
മണ്ണട്ടികളുടെ മടിയില്‍ നിന്ന്
ഞങ്ങടെ തോമസ് വിളിക്കുന്നു;
മാനച്ചെരുവിലെ മച്ച് തുറന്ന്
ഞങ്ങടെ തോമസ് വിളിക്കുന്നു;
മരുഭൂവില്‍ മഗ തൃഷ്ണ വകഞ്ഞ്
ഞങ്ങടെ തോമസ് വിളിക്കുന്നു;
കാലക്കടലിന്‍ മറുകര നിന്ന്
ഞങ്ങടെ തോമസ് വിളിക്കുന്നു;
ഇനി വിളികൊള്ളാന്‍, സമയതടങ്ങള്‍
സമരം ചെയ്ത് ജയിച്ചേറാന്‍
കത്തിപ്പടരാന്‍, ചരിത്രമാകാന്‍
തോമസിന്റെ സഖാക്കള്‍ വരുന്നു
No comments:
Post a Comment